*National Pension Scheme (NPS)*
NPS ചേരാൻ ആയി ജില്ലാ ട്രഷറിയിൽ ആവശ്യം ആയ രേഖകൾ സഹിതം പോകുക. അവിടെ നിന്നും ആണ് ചെയ്യുന്നത്.
SPARK-ൽ ജീവനക്കാരൻ്റെ പ്രൊഫൈൽ complete ആയിരിക്കണം. NPS nominee details DDO തന്നെ SPARK ൽ ചേർക്കണം. ഇത് Service Matterട - new pension scheme - nps nominee details വഴി ചെയ്യാം.
ആവശ്യമായ രേഖകൾ :* DDO ഒപ്പിട്ട NPS അപേക്ഷ ഫോം.
*ആധാർ കാർഡ്, പാൻ കാർഡ്, എന്നിവയുടെ ഒറിജിനൽ.
* SSLC ബുക്ക് nte ഒറിജിനൽ.
* നിയമന ഉത്തരവ് പകർപ്പ്
* 3.5cmx2.5 cm ഫോട്ടോ
* അപേക്ഷകൻ്റെ പേര്, അക്കൗണ്ട് നമ്പർ, IFSC എന്നിവ കാണിക്കുന്ന ബാങ്ക് പാസ്സ് ബുക്ക് കോപ്പി അല്ലെങ്കിൽ ക്യാൻസൽ ചെയ്ത cheque, അല്ലെങ്കിൽ ഇത്രയും രേഖപ്പെടുത്തിയ ബാങ്ക് സർട്ടിഫിക്കറ്റ്.
ഒരു കാര്യം : Spark-ൽ employee യുടെ പ്രൊഫൈലിൽ ഹോം ടൗൺ കൃത്യം ആയി അവരുടെ സ്വന്തം ജില്ലാ തന്നെ രേഖപ്പെടുത്തണം. ഫോൺ നമ്പർ ( landline, mobile എന്നിവയും ശരിയായി രേഖപ്പെടുത്തണം.)
NPS നമ്പർ അഥവാ PRAN SPARK-ൽ automatic ആയി update ആകും. ആയിക്കഴിഞ്ഞാൽ present salary -ൽ deductions-ൽ insert ചെയ്യുക. Arrear തുക ഉണ്ടാകും അതും പിടിക്കണം.Regular contribution nte kude തന്നെ arrear കൂടി deduct ചെയ്ത് പോകണം.


*Group lnsurance Scheme (GIS)
സർവീസിൽ ജോയിൻ ചെയ്യുന്ന ഒരു ജീവനക്കാരന്റെ ആദ്യ ശമ്പളത്തിൽ നിന്നും നിർബന്ധമായി GIS കുറവ് ചെയ്യണം.
സാലറി matters - changes in the month - Present salary -യിൽ ചെന്ന് അവിടെ deductions ഇൽ gis select ചെയ്ത് കൊടുക്കാം. From to കൊടുക്കുമ്പോൾ ഏത് തീയതിയിൽ ജോയിൻ ചെയ്താലും ആ മാസം ഒന്നാം തീയതി തൊട്ട് അവസാനം വരെ കൊടുക്കണം.
ആദ്യ ശമ്പളം പാസ് ആയ ശേഷം VISWAS വഴി ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കാം. അക്കൗണ്ട് നമ്പർ അല്ലോട്ട് ചെയ്ത ശേഷം അത് സ്പാർക്കിൽ പ്രസെൻ്റ് സാലറി യിലേക്ക് ചേർത്ത് ഇടാം. ബുക്ക് പിന്നീട് ഇൻഷ്വറൻസ് ഓഫീസിൽ നിന്നും അയച്ചു തരും.
GlS ഒരു അക്കൗണ്ട് ആണ് , പോളിസി അല്ല. ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നാണ് മുഴുവൻ പേര്.
Pay sclae അനുസരിച്ചാണ് subscription - ൻ്റെ rate തീരുമാനിക്കുന്നത്.
മിനിമം തുക യുടെ ഡബിൾ വരെ അടക്കാം. അതിനും മുകളിൽ അടച്ചാൽ benefit ഇല്ല.
സർക്കാർ പുതിയ rate പ്രഖ്യാപിച്ചാൽ GIS തുക enhance ചെയ്യണം. September മാസം മാത്രമേ enhance ചെയ്യാവൂ.
വിരമിക്കുന്ന മാസം വരെ deduction തുടരണം.
6 മാസത്തിൽ കൂടുതൽ അടവ് മുടക്കിയാൽ lapse ആകും. പിന്നീട് revival ചെയ്യണം. 1 വർഷം വരെ ഉള്ളത് ജില്ലാ ഓഫീസിലും 5 വർഷം വരെ സംസ്ഥാന ഓഫീസിലും അതിനും മുകളിൽ government ഉം ആണ്.
സസ്പെൻഷൻ കാലത്തും GlS പിടിക്കണം.Note : നിലവിൽ 1/3/21 ന് ശേഷം ജോയിൻ ചെയ്യുന്നവർക്ക് പുതിയ നിരക്കിൽ ഉള്ള ഉത്തരവ് വരേണ്ടതുണ്ട്.



*State Life Insurance (SLI)
ഇത് ഒരു ഇൻഷുറൻസ് പോളിസിയാണ്. ഓരോ പോളിസിക്കും നിശ്ചിത പ്രിമിയം തുകയും നിശ്ചിത assured തുകയും ഉണ്ടാകും.
ജീവനക്കാരൻ സർവീസിൽ ജോയിൻ ' ഒരു മാസത്തിനുള്ളിൽ എടുക്കണം. ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് പോയി എടുക്കാം. ( അപേക്ഷാ ഫോം ഇൻഷുറൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സൈറ്റിൽ ലഭ്യമാണ്)
ആദ്യ പ്രീമിയം ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് ചെന്ന് അടക്കാം. ലഭിക്കുന്ന റസിപ്റ്റിൽ ഉള്ള പോളിസി നമ്പർ SPARK -ൽ പ്രസെന്റ് സലറിയിൽ SLI സെലക്റ്റ് ചെയ്ത് എന്റർ ചെയ്യാം. അടുത്ത തവണ മുതൽ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യാം.
E Treasury വഴി ഓൺലൈൻ ആയും ആദ്യ പ്രീമിയം അടക്കാം.(etreasury.kerala.gov.in ലോഗിൻ ചെയ്തു departmental receipts select ചെയ്യുക. അതിൽ Department - സ്റ്റേറ്റ് ഇൻഷ്വറൻസ്. Remittance type - SLI FIRST PREMIUM. Revenue district - select ചെയ്യുക. Office name - select ചെയ്യുക. തുടർന്നുള്ള വിവരങ്ങൾ കൂടി ചേർത്ത് നെറ്റ് ബാങ്കിംഗ് / UPl / Card വഴി തുക അടക്കാം. ഇ-ചലാൻ റിസിപ്റ്റ് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ ലഭ്യം ആക്കി പോളിസിയിൽ ചേരാം)
പാസ്സ് ബുക്ക്, പോളിസി സർട്ടിഫിക്കേറ്റ് എന്നിവ തപാൽ ആയി ലഭിക്കും. നേരിട്ടും വാങ്ങാം.
പോളിസി എല്ലാ മാസവും 1 ന് ഡ്യൂ ആകും. അതായത് നമുക്ക് ശമ്പളം ലഭിക്കുന്നത് അടുത്ത മാസം ആണെങ്കിലും പോളിസി അടവ് അതാത് മാസം തന്നെ ആണ് വക ഇരുതുന്നത്.
Pay റേഞ്ച് അനുസരിച്ചാണ് premium തുക നിശ്ചയിക്കുക. മിനിമം തുകക്കുള്ള പോളിസി എടുക്കണം.
Pay റേഞ്ച് മാറുമ്പോൾ additional policy എടുക്കണം. അങ്ങനെ വീണ്ടും മിനിമം എത്തണം. കൂടുതൽ തുകക്കും പോളിസി എടുക്കാവുന്നതാണ്.
പോളിസി mature ആകുമ്പോൾ closure ചെയ്യാം. അതിനും അപേക്ഷ സൈറ്റിലുണ്ട്. അത് പ്രകാരം ചെയ്യുക. Mature തുക പോളിസി certificate ൽ തന്നെ ഉണ്ടാകും. (Sum assured.)
SLI അംഗത്വം എടുക്കാതെ first Increment അനുവദിക്കാൻ പാടില്ല.
3 വർഷം കഴിഞ്ഞാൽ loan കിട്ടും. അപേക്ഷ സൈറ്റിൽ ഉണ്ട്. Max 36 തവണ ആയി തിരിച്ച് അടക്കാം. Pf പോലെ വീണ്ടും പുതിയ ലോൺ പഴയ തിരിച്ച് അടവ് കൂടെ കൂട്ടി എടുക്കാം.
പോളിസി സർട്ടിഫിക്കേറ്റ് നഷ്ടമായാൽ മുദ്ര പത്രത്തിൽ എഴുതി നൽകണം. അതിൻ്റെ ഫോർമാറ്റും സൈറ്റിൽ ഉണ്ട്.
പോളിസി എല്ലാം 10 ൻ്റെ ഗുണിതമായിരിക്കും Additional policy minimum ₹100.
50 വയസ്സ് പൂർത്തി ആയി ജോയിൻ ചെയ്യുന്ന ജീവനക്കാരൻ പോളിസി എടുക്കേണ്ട.
പാർട്ട്-ടൈം ജീവനക്കാർ Full Time ആകുമ്പോൾ 50 yrs ആയില്ല എങ്കിൽ പോളിസി എടുക്കണം.
Nominee യെ വെക്കണം. ഫോം സൈറ്റിലുണ്ട്.LWA with mc ആണെങ്കിൽ തിരികെ ജോയിൻ ചെയ്ത ശേഷം പലിശ സഹിതം അടക്കാത്തത്ത കാലത്തെ അടവ് നടത്തണം.
6 മാസം തുടർച്ചയായി പ്രിമിയം അടക്കാതിരുന്നാൽ പോളിസി lapse ആവും. അങ്ങനെ സംഭവിച്ചാൽ പലിശ സഹിതം പെൻഡിംഗ് തുക അടച്ച് പോളിസി Revive ചെയ്യണം.
സസ്പെൻഷൻ കാലയളവിലും SLI പിടിക്കണം
Provident Fund (PF)
സർവീസിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ എൻറോൾ ചെയ്യണം.
SPARK Individual Login ൽ കയറി GPF അക്കൗണ്ടിന് അപേക്ഷിക്കാൻ employee യോട് പറയുക.Individual login - provident fund - gpf admision application എടുക്കുക. അവിടെ details എല്ലാം fill ചെയ്യുക. സബ്മിറ്റ് ചെയുക.
(Apply ചെയ്യുമ്പോൾ name വരുന്നില്ല എങ്കിൽ..... ചെയ്യാൻ പറ്റുന്നില്ല എങ്കിൽ സർവീസ് matters - personal details - present service details എടുത്ത് അവിടെ gpf എന്ന സ്ഥലത്ത് സെലക്ട് എന്ന് കൊടുക്കുക. Number ഉണ്ടെങ്കിൽ കളയുക. എന്നിട്ട് കൺഫേം ചെയ്യുക. ഇത് DDO ചെയ്യേണ്ടതാണ്)
Salary matters - provident fund - gpf admission approval dsc ഉപയോഗിച്ച് ചെയ്യുക.
AG അക്കൗണ്ട് അനുവദിച്ചാൽ ksmep portal -ൽ login ചെയ്ത് admission slip എടുക്കാം.Spark-ൽ service matters - personal details - present service details-ൽ account number വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കണം.
ശേഷം സാലറി matters - changes in the month - present salary - ൽ ചെന്ന് dedcutions-ൽ subscription add ചെയ്യാം
റിട്ടയർ ആവുന്നതിൻ്റെ ഒരു വർഷം മുമ്പോ അതിന് ശേഷമോ സൗകര്യം പോലെ അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതും SPARK വഴി ആണ് ചെയ്യേണ്ടത്.
റിട്ടയർ ആവുന്നതിൻ്റെ അവസാനത്തെ 3 മാസം GPF subscribe ചെയ്യാൻ പാടില്ല
ഇടക്കാലത്ത് താൽക്കാലിക ലോൺ അല്ലെങ്കിൽ തിരിച്ചടക്കേണ്ടാത്ത ലോൺ എടുക്കാം. ഇതും SPARK വഴിയാണ് ചെയ്യുന്നത്.
താൽക്കാലിക ലോൺ DDO / ഡിപ്പാർട്ട്മെൻ്റ് അധികാരി തന്നെ അനുവദിക്കും. തിരിച്ചടക്കേണ്ടാത്ത ലോൺ DDO അനുവദിക്കുമെങ്കിലും പണം പിൻവലിക്കുന്നതിന് AGയുടെ authorisation വേണം. KSEMP സൈറ്റിൽ ആണ് anthorisation slip ലഭ്യമാവുക.
താൽക്കാലിക ലോൺ എടുത്ത് ചുരുങ്ങിയത് രണ്ട് തിരിച്ചടവ് എങ്കിലും അടച്ചതിന് ശേഷം അത് തിരിച്ചടക്കേണ്ടാത്ത ലോൺ ആയി മാറ്റാം. ഇതിനും AG -യുടെ authorisation ആവശ്യമാണ്.
